യു­.എന്നിൽ റഷ്യക്ക് തി­രി­ച്ചടി­


വാഷിംഗ്ടൺ : സിറിയൻ വിഷയത്തിൽ‍ ഐക്യരാഷ്ട്രസഭയിൽ‍ റഷ്യയ്ക്ക് തിരിച്ചടി. സിറിയയിൽ‍ വെളളിയാഴ്ച രാത്രി അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിക്കാൻ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയിൽ‍ പരാജയപ്പെട്ടു. പതിനഞ്ചംഗ സമിതിയിൽ‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്. എട്ട് രാജ്യങ്ങൾ‍ പ്രമേയത്തെ എതിർ‍ത്ത് വോട്ട് ചെയ്തപ്പോൾ‍ നാല് രാജ്യങ്ങൾ‍ വോട്ടെടുപ്പിൽ‍നിന്നു വിട്ട് നിന്നു. ദമാസ്‌കസിലുള്ള രാസായുധ ശേഖരം തകർ‍ത്തെന്നും രാസായുധം ഇനിയും പ്രയോഗിച്ചാൽ‍ സിറിയ കൂടുതൽ‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയതായും യു.എന്നിലെ അമേരിക്കൻ അംബാസിഡർ നിക്കി ഹാലേ അറിയിച്ചു. ലോകത്തിന് ഏറ്റവും ദുഃഖകരമായ ദിനമെന്നായിരുന്നു രക്ഷാസമിതി നടപടിയെ റഷ്യൻ പ്രതിനിധി വിശേഷിപ്പിച്ചത്. 

അമേരിക്കൻ ആക്രമണത്തെ അപലപിക്കാൻ റഷ്യൻ ആവശ്യപ്രകാരമാണ് രക്ഷാസമിതിയുടെ അടിയന്തരയോഗം ചേർ‍ന്നത്. സിറിയയ്ക്കുമേലുളള കടന്നുകയറ്റം അടിയന്തരമായി തടയുക ഭാവിയിലും അമേരിക്കൻ നടപടികൾ‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു റഷ്യയുടെ നീക്കം.അതേ സമയം സിറിയയിലെ സൈനിക നടപടി വിജയമെന്ന് ട്രംപ് പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു സിറിയയിലേത്. ഫ്രാൻസിനും ബ്രിട്ടനും നന്ദി. ദൗത്യം പൂർണം എന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

ബഷർ അൽഅസദ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് സിറിയയിൽ വ്യോമാക്രമണം നടത്തിയത്. തലസ്ഥാനമായ ഡമസ്കസിലെ ഒന്നും ഹിംസിലെ രണ്ടും രാസായുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമം.

ആക്രമണം നടത്തിയ അമേരിക്കക്കെതിരെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ‍ പുടിൻ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ പ്രകോപനം സിറിയൻ ജനതയുടെ ജീവിതം ദുസ്സഹമാക്കുമെന്ന് പുടിൻ പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളെ തകർക്കുന്നതാണ് അമേരിക്കയുടെ ഇടപെടലെന്ന് പുടിൻ പറഞ്ഞു. ട്രംപ് രണ്ടാം ഹിറ്റ്ലറാണെന്ന് വിശേഷിപ്പിച്ച റഷ്യ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed