ഡോ­. അനിൽ വള്ളത്തോൾ മലയാ­ള സർ­വ്വകലാ­ശാ­ല വി­സി­യാ­യി­ ചു­മതലയേ­റ്റു­


മലപ്പുറം : മലയാള സർവ്വകലാശാല വിസിയായി ഡോ. അനിൽ വള്ളത്തോൾ ചുമതലയേറ്റു. ഇന്നലെ അക്ഷരം ക്യാംപസിലെത്തിയ വിസിയെ റജിസ്ട്രാർ കെ.എം.ഭരതൻ, വിദ്യാർത്ഥി ഡീൻ ഡോ. ടി.അനിതകുമാരി മറ്റ് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരൂർ മംഗലം സ്വദേശിയായ ഡോ. വി.അനിൽ മഹാകവി വള്ളത്തോളിന്റെ കുടുംബാംഗമാണ്. 

കാലിക്കറ്റ് സർവ്വകലാശാലയിൽ മലയാള വിഭാഗം പ്രഫസറായിരിക്കെയാണ് മലയാള സർവ്വകലാശാല വിസി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഭാഷയുടെ വളർച്ചയ്ക്കും വികാസത്തിനുമായി ആരംഭിച്ച മലയാള സർവ്വകലാശാലയ്ക്ക് സ്ഥിരം കെട്ടിടം അനിവാര്യമാണെന്ന് വിസി ഡോ. അനിൽ വള്ളത്തോൾ. വിസിയായി ചുമതലയേറ്റ ശേഷം അദ്ദേഹം അദ്ധ്യാപകരുമായി സംസാരിച്ചു. 

മലയാള സർവ്വകലാശാലയുടെ പ്രവർത്തനം പൂർണതയിൽ എത്തണമെങ്കിൽ കൂട്ടായ പ്രയത്നം വേണം. ഭാഷയുടെ ഇനിയുള്ള വികാസം ഗവേഷണങ്ങളിലൂടെയായിരിക്കുമെന്നും ഡോ. അനിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed