ജനകീ­യാ­സൂ­ത്രണത്തി­ന്റെ­ ഫലം വി­ലയി­രു­ത്താൻ സമയമാ­യി ­: സ്‌പീ­ക്കർ


മലപ്പുറം : ജനകീയാസൂത്രണത്തിന്റെ ഗുണദോഷങ്ങൾ പുനർവായനയ്ക്കു വിധേയമാക്കാൻ സമയമായെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശഭരണസ്ഥാപനങ്ങൾക്കു നൽകിയ അധികാരങ്ങൾ അവർക്കു പ്രയോജനപ്പെടുത്താൻ കഴിയുന്ന സാഹചര്യമുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി ജലീൽ ആധ്യക്ഷ്യം വഹിച്ചു. അടുത്ത പഞ്ചായത്തു ദിനാഘോഷത്തിനു മുന്പായി തദ്ദേശഭരണ വകുപ്പിൽ വകുപ്പുതല സംയോജനം നടപ്പാക്കുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരാസൂത്രണം, എൽഎസ്‌ജിഡി, എഞ്ചിനീയറിംഗ് വകുപ്പുകളെ സംയോജിപ്പിച്ച് ഒറ്റവകുപ്പാക്കി മാറ്റുന്നതിനുള്ള ജോലികൾ ആരംഭിച്ചു. ആദ്യപടിയായി പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിച്ചു. ജീവനക്കാരുടെ ക്ഷാമം ഏറെക്കുറെ പരിഹരിച്ചതായും ഒഴിവുള്ള തസ്‌തികകൾ രണ്ട് മാസത്തിനകം നികത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

കേരള പഞ്ചായത്ത് അസോസിയേഷൻ (കെജിപിഎ) സംസ്ഥാന പ്രസിഡണ്ട് കെ.തുളസിഭായി പത്മനാഭൻ പതാക ഉയർത്തി. മഞ്ഞളാംകുഴി അലി എം.എൽ.എ, കെ.ജി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.വിശ്വംഭര പണിക്കർ, തദ്ദേശഭരണ കമ്മിഷൻ ചെയർമാൻ സി.പി.വിനോദ്, ജില്ലാ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് വി.കെ മധു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണിക്കൃഷ്‌ണൻ, ഗ്രാമവികസന കമ്മിഷണർ കെ.രാമചന്ദ്രൻ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ക്രൂസ് ചെയർമാൻ പി.വി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട ആർ.സുഭാഷ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ മേരിക്കുട്ടി എന്നിവർ പ്രസംഗിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed