പരന്പരാ­ഗത കൃ­ഷി­ കൈ­വി­ടരു­തെ­ന്ന് മന്ത്രി­


കുറ്റ്യാടി : പരന്പരാഗത കൃഷി സന്പ്രദായങ്ങളിൽ നിന്ന് മലയാളികൾ അകന്ന് പോയതാണ് പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ‍കുമാർ‍. 

മരുതോങ്കര പാടശേഖര പാർശ്വഭിത്തി നിർമ്മാണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സുരക്ഷയും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്താൻ നമുക്കും സാധിക്കണം. നെൽപ്പാടങ്ങൾ നികത്തിയാൽ ഭാവി ആശങ്കയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം. സതി, കെ.എൽ.ഡി.സി.സി മാനേജിംഗ് ഡയറക്ടർ പി.എസ്. രാജീവ്, കെ. സജിത്ത്, പി.ജി ജോർജ്, സി.പി ബാബുരാജു തുടങ്ങിയവർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed