ഇടതു­മു­ന്നണി­ക്ക് പി­ൻ‍വാ­തി­ലി­ല്ല : പന്ന്യൻ‍ രവീ­ന്ദ്രൻ


മണ്ണാർ‍ക്കാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ‍ ആർ‍ക്കും വന്നുകയറാവുന്ന പിൻ‍വാതിൽ‍ ഇല്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ. ബി.ജെ.പി ഭരണത്തിനെതിരായ പോരാട്ടമാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജില്ലാ സേമ്മളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടതുപക്ഷ ഗവൺ‍മെന്റ് തട്ടിക്കൂട്ട് മുന്നണിയില്ല. ചിലരെല്ലാം ഇപ്പോൾ‍ തെക്കുംവടക്കും നടക്കുകയാണ്. കോൺ‍ഗ്രസുമായി ഐക്യമുന്നണി എന്ന ആശയം സി.പി.ഐ തള്ളിക്കളയുകയാണ്. കോൺ‍ഗ്രസും ബി.ജെ.പിയും നയങ്ങളുടെ കാര്യത്തിൽ‍ ഒരേതൂവൽ‍പ്പക്ഷികളാണ്. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്രാജ് അദ്ധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം കെ.ഇ. ഇസ്മയിൽ‍, മന്ത്രി ഇ. ചന്ദ്രശേഖരൻ‍, കെ. രാജൻ‍ എം.എൽ‍.എ, വി. ചാമുണ്ണി തുടങ്ങിയവർ‍ സംസാരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed