യോ­ഗ ജീ­വി­തത്തി­ന്റെ­ ഭാ­ഗമാ­ക്കണം : കോ­ടി­യേ­രി­


തൃശൂർ : യോഗ ഒരു ശാസ്ത്രമാണെന്നും അത് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച യോഗ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് സി.പി.എം കായിക രംഗത്തെ കാണുന്നത്. എല്ലാ ആയോധനകലകളും അഭ്യസിക്കണം. ഇതിന്റെ ഭാഗമായാണ് കളരിയും കരാട്ടെയുമെല്ലാം ആഭ്യസിപ്പിക്കുന്നതിനായി സംഘടനകൾ രൂപീകരിച്ചിരിക്കുന്നത്. യോഗ മതാധിഷ്ടിതമാക്കാനുള്ള നീക്കമാണ് ചില ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ചേതന യോഗ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന യോഗ പ്രദർശനത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.സി മൊയ്തീൻ, പി.കെ. ബിജു എം.പി, കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ, ബേബി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed