ഇടതു മുന്നണിയിൽ തർക്കമുണ്ടെന്ന് കരുതി ആരും പായ വിരിക്കേണ്ട : പന്ന്യൻ
കോഴിക്കോട് : മറ്റു മുന്നണിയിൽ ഒറ്റപ്പെട്ട് ഭിക്ഷാംദേഹികളെപ്പോലെ കാത്തിരിക്കുന്ന പാർട്ടികളെ കൂട്ടേണ്ട അവസ്ഥ ഇടതുമുന്നണിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. കുറ്റ്യാടിയിൽ സിപിഐ ജില്ലാസമ്മേളന സമാപന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നിരാശയിലാണ്ട ചിലർ സിപിഐയെക്കറിച്ച് പലതും പുലന്പുന്നുണ്ട്. അത്തരം പുലന്പലുകൾക്കൊന്നും മറുപടി പറയേണ്ട പാർട്ടിയല്ല സിപിഐ. ഇടതു മുന്നണിയിൽ തർക്കമുണ്ടെന്ന് കരുതി പായ വിരിക്കാൻ ആരും മെനക്കെടേണ്ട. വിമർശനവും സ്വയം വിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എപ്പോഴുമുണ്ടാകും. ചിലപ്പോൾ പരസ്യമായി പറയും. ചിലത് മുന്നണിയിൽ ചർച്ച ചെയ്തു പരിഹരിക്കും.

