കൃഷിയല്ല കർഷകനാണ് നശിക്കുന്നത് : സി.പി ജോൺ
കൽപ്പറ്റ: കൃഷി നശിക്കുന്നുവെന്ന അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ലെന്ന് സി.എം.പി. സെക്രട്ടറി സി.പി ജോൺ. കൃഷിയല്ല കർഷകനാണ് നശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന ക്യാന്പിൽ തകരുന്ന കൃഷി ഉലഞ്ഞ സന്പദ്ഘടന എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതനമായ കൃഷി സന്പ്രദായംകൊണ്ടും ആധുനിക കൃഷിയന്ത്രങ്ങളൂടെ കടന്നുകയറ്റം മൂലവും കൃഷി പുരോഗതിയുടെ പാതയിലാണ്. ശാസ്ത്രീയമായ കൃഷി സന്പ്ര
ദായത്തെക്കുറിച്ചുള്ള അഞ്ജതമൂലം കർഷകർക്ക് കൃഷി നിലനിർത്താൻ സാധിക്കാതെ പിൻമാറേണ്ടി വരുന്നതായാണ് കാണുന്നത്. ജൈവകൃഷിയെമാത്രം പ്രോൽസാഹിപ്പിച്ച് മറ്റിതര കൃഷിസന്പ്രദായത്തെ നിരുത്സാഹപ്പെടുത്തുന്നത് ദുരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി മമ്മു, സി. ശ്യാംസുന്ദർ, പി.പി. മുഹമ്മദ് കുട്ടി, കെ.കെ അബ്ദുറഹിമാൻ, മൺവിള സൈനുദ്ദീൻ, പി.പി.എ കരീം, കെ.കെ നഹ, ഡോ. വി. കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു.

