ചു­ഴലി­ക്കാ­റ്റ് ദേ­ശീ­യ ദു­രന്തമാ­യി­ പ്രഖ്യാ­പി­ക്കണം : കോ­ടി­യേ­രി­


വടകര : നിരവധി പേർക്ക് ജീവൻ നഷ്ടമായ ഒാഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാവണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിനനുസരിച്ചുള്ള സഹായവും സംസ്ഥാനത്തിന് നൽകണമെന്നും സി.പി.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കോടിയേരി പറഞ്ഞു.

പ്രകൃതി ദുരന്തമുണ്ടാകുന്പോൾ കേന്ദ്രം സംസ്ഥാനത്തിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും അല്ലാതെ അത് രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഒരു കൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷവും ബി.ജെ.പിയും സർക്കാരിനെതിരെ പ്രചാരവേല നടത്തുകയാണ്. കേന്ദ്രത്തിൽ നിന്ന് സഹായം ഉടൻ ലഭ്യമാക്കണം. തമിഴ്നാടിനെക്കാൾ ശക്തമായ കാറ്റാണ് കേരളത്തിൽ അടിച്ചത്. എന്നിട്ടും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിക്കാൻ തയ്യാറായില്ല. പ്രകൃതി ക്ഷോഭം ഉണ്ടാകുന്പോൾ വൈരനിര്യാതന ബുദ്ധി പാടില്ല. തീര പ്രദേശത്തുള്ളവർ ഒന്നിച്ചുനിന്നു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സർക്കാർ ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.പി ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. എൻ. സുകന്യ, പി. സതീദേവി, ആർ. ഗോപാലൻ, ഇ.എം ദയാനന്ദൻ, കെ.കെ കൃഷ്ണൻ, വി. ദിനേശൻ എന്നിവർ പ്രസംഗിച്ചു. നേരത്തേ റെഡ് വോളന്റിയർ മാർച്ചും പ്രകടനവും നടന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed