തലശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു


മനാമ : ബഹറിനിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്ന കണ്ണൂർ തലശേരി ഓർക്കാട്ടേരി വീട്ടിൽ മനോജ് കുമാർ (45)ഹൃദയാഘാതം മൂലം മരിച്ചു. ഗുദൈബിയ ഹാംഗിങ് സിഗ്നലിനടുത്തുള്ള താമസ സ്‌ഥലത്തു വച്ച് ഇന്ന് പുലർച്ചെ 4 മണിക്കാണ് മരിച്ചത്. മുൻപ് അൽ റാഷിദിൽ ജോലി ചെയ്തിരുന്ന മനോജ് ബോണ ഫൈദ് മാനേജുമെന്റ് കൺസൾട്ടൻസി എന്ന സ്‌ഥാപനം നടത്തിവരികയായിരുന്നു. ബഹറിനിൽ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ലിംനാ മനോജ്. മകൻ അശ്വിൻ കൃഷ്ണൻ (പ്ലസ് വൺ, ഇന്ത്യൻ സ്‌കൂൾ).

You might also like

  • Lulu Exchange
  • Straight Forward

Most Viewed