അറസ്റ്റി­ലാ­യ സി­.പി­.എം നേ­താ­വി­ന്റെ­ തലയിൽ എസ്.ഐയു­ടെ­ തൊ­പ്പി­


കോട്ടയം : ബി.ജെ.പി. പ്രവർ‍ത്തകരെ മർ‍ദ്ദിച്ച കേസിൽ‍ പിടിയിലായ സി.പി.എം. നേതാവ് പോലീസ് േസ്റ്റഷനിൽ എസ്.ഐയുടെ തൊപ്പി തലയിൽവച്ച് സെൽഫിയെടുത്തു. പ്രതി കൂട്ടുകാർക്ക് അയച്ച ഈ ചിത്രം ബി.ജെ.പി പുറത്ത് വിട്ടു. ഇതെപ്പറ്റി ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. 

അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സി.ഐ. നിർ‍മൽ‍ ബോസ് പറഞ്ഞു. തിങ്കളാഴ്ച പിടിയിലായപ്പോൾ‍ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബി.ജെ.പി ജില്ലാപ്രസിഡണ്ട് എൻ‍.ഹരി ആരോപിച്ചു. എന്നാൽ‍, ഈ ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 

കുമരകത്ത് കഴിഞ്ഞ ദിവസം  ബി.ജെ.പി മണ്ധലം ജനറൽ സെക്രട്ടറിയെയും ബി.എം.എസ് പഞ്ചായത്തു പ്രസിഡണ്ടിനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറന്പിൽ മിഥുൻ (അന്പിളി) എസ്.ഐയുടെ തൊപ്പിവച്ചിരിക്കുന്ന സെൽഫിയാണ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ.ഹരി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്ററുമായ മിഥുനെതിരെ മൂന്ന് വധശ്രമക്കേസുകൾ ഉൾപ്പെടെ 18 കേസുകൾ ഉണ്ടെന്ന് കോട്ടയം ഡിവൈ.എസ്.പി അറിയിച്ചു.

കുമരകത്ത് കഴിഞ്ഞ അഞ്ചാംതീയ്യതി ഉണ്ടായ അക്രമത്തിൽ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കൾക്കു മർദ്ദനമേറ്റിരുന്നു   ഈ സംഭവത്തെ തുടർന്ന് മിഥുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി കോട്ടയം ഇൗസ്റ്റ് പോലീസ് േസ്റ്റഷൻ ഉപരോധിച്ചിരുന്നു. ഇന്നലെ രാവിലെ ഇൗസ്റ്റ് സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ മിഥുനെ അറസ്റ്റ് ചെയ്തു. വൈകിട്ട് ഈസ്റ്റ് പോലീസ് േസ്റ്റഷനിൽ മിഥുൻ എസ്.ഐയുടെ തൊപ്പി തലയിൽ വച്ചെന്നാണ് ബി.ജെ.പിയുടെ ആരോപിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed