ഏഴുകോണിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം : സി.പി.ഐ സി.ഐ ഓഫീസ് മാർച്ച് നടത്തി
എഴുകോൺ : എഴുകോൺ പഞ്ചായത്ത് പ്രസിഡണ്ടിനെ മർദ്ദിച്ച കേസിലെ പ്രതികളെ േസ്റ്റഷൻ ജ്യാമത്തിൽ വിട്ട സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ നെടുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തി.
രാവിലെ 10ന് പോച്ചംകോണം ജംഗ്ഷനിൽ മുതിർന്ന സി.പി.ഐ പ്രവർത്തകൻ കരുണാകരൻ പതാക ഉയർത്തി. ജില്ലാ അസി. സെക്രട്ടറി ആർ. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുമാർ ജംഗ്ഷൻ വഴി പ്രകടനമായി എത്തിയ പ്രവർത്തകരെ എഴുകോൺ ജംഗ്ഷനിൽ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. സംഭവത്തെ തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു.

