മുഖ്യമന്ത്രിയെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രൻ


കോഴിക്കോട് : മുഖ്യമന്ത്രിയെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നാണു തന്റെ അഭിപ്രായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലിന്റെ ശുപാർശയ്ക്കനുസരിച്ചു പ്രവർത്തിക്കേണ്ട ആളാണ് ഗവർണർ. ഭരണഘടന നന്നായി അറിയാവുന്ന ഗവർണർ സൗഹൃദത്തിന്റെ പേരിലായിരിക്കും മുഖ്യമന്ത്രിയെ വിളിച്ചത്. അങ്ങനെയല്ലെങ്കിൽ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കാനം പറഞ്ഞു.

സമാധാന ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരോടു മുഖ്യമന്ത്രി പുറത്തുപോകാൻ പറഞ്ഞതിനെക്കുറിച്ച് അഭിപ്രായം പറയാനാകില്ല. എല്ലാവർക്കും എപ്പോഴും അച്ചടിഭാഷയിൽ സംസാരിക്കാൻ കഴിഞ്ഞെന്നുവരില്ല. ഓരോരുത്തരും വളർന്നുവന്ന പശ്ചാത്തലങ്ങൾക്കനുസരിച്ച് ഗ്രാമഭാഷ പറഞ്ഞെന്നുവരാം. എന്നാൽ അതൊന്നും വലിയ പ്രശ്നമാക്കേണ്ട കാര്യമില്ലെന്നും അതല്ല ഇപ്പോഴത്തെ വലിയ പ്രശ്നമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed