"പിണറായിയും പ്രതിപ്പട്ടികയിൽ വരും, എന്തിനാണ് വീണ എകെജി സെന്ററിന്റെ വിലാസം നൽകിയത്?": മാത്യു കുഴൽനാടൻ
ഷീബ വിജയൻ
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും യാതൊരു സേവനവും നൽകാതെയാണ് വീണ പണം കൈപ്പറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. സിഎംആർഎൽ കമ്പനിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് പിണറായി വിജയനാണെന്നും കുഴൽനാടൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബാങ്ക് മുഖാന്തരമാണ് വീണ പണം വാങ്ങിയത്. നിയമപരമായി കിട്ടിയ പണമെന്ന പേരിൽ ഇത് വെളുപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിഎംആർഎൽ കമ്പനിക്ക് കരിമണൽ എടുക്കാൻ അവസരം ഒരുക്കിക്കൊടുത്തത് പിണറായിയാണ്. ഭൂപരിധി നിയമപ്രകാരം തിരിച്ചുപിടിക്കേണ്ട 60 ഏക്കറിലധികം ഭൂമിക്ക് റവന്യൂ ഇളവ് നൽകി. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം ചെയ്തത് ആർക്കുവേണ്ടിയാണ്? എല്ലാ സഹായവും ചെയ്തുകൊടുത്ത പിണറായിയുടെ മകൾക്കാണ് കമ്പനി കോടിക്കണക്കിന് രൂപ കൊടുത്തത്. കമ്പനി ഡയറക്ടറായ വീണ എന്തിനാണ് എകെജി സെന്ററിന്റെ വിലാസം നൽകിയതെന്ന് ചോദിക്കാൻ ആർജ്ജവമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും കേരളത്തിലില്ല. ഇഡി വാഹനം തകർക്കുന്ന സഖാക്കൾ യഥാർത്ഥത്തിൽ സിപിഐഎമ്മിനെയാണ് തകർക്കുന്നത്. മകൾ ചെയ്ത കാര്യങ്ങളുടെ ആഴവും പരപ്പും അറിയാവുന്നതിനാലാണ് പിണറായി എന്നെ വേട്ടയാടിയതെന്നും, സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയൻ പ്രതിയാകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
edewefrdre

