കൂടിയാട്ടം കലാകാരൻ പൈങ്കുളം ദാമോദര ചാക്യാർ അന്തരിച്ചു
തൃശ്ശൂർ : കൂടിയാട്ടം കലാകാരൻ പൈങ്കുളം ദാമോദര ചാക്യാർ (82) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃശ്ശൂരിൽ നടക്കും. തൃശൂരിലെ പൈങ്കുളത്താണ് ദാമോദര ചാക്യാരുടെ ജനനം. 2004 ൽ കേരള കലാമണ്ധലം അവാർഡും 2006ൽ കേരള സംഗീത നാടക അക്കാദമി അവാർഡും 2012ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

