അപ്പുണ്ണി ഒളിവിൽ കഴിയുന്നത് നിലന്പൂരിലെന്ന് വിവരം
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ കഴിയുന്നത് നിലന്പൂരിലാണെന്ന് പോലീസിന് വിവരം ലഭിച്ചു. നാടുകാണി ചുരത്തിന് സമീപം തമിഴ്നാട് അതിർത്തിയിലെ ദേവാല എന്ന സ്ഥലത്ത് അപ്പുണ്ണിയെ കണ്ടതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
ഇതോടെ അപ്പുണ്ണിയെ പിടികൂടാൻ പൊലീസ് വല വിരിച്ചു. അപ്പുണ്ണി ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതോടെ രണ്ട് ദിവസമായി മലപ്പുറം പോലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിലെ അംഗങ്ങളും നിലന്പൂരിലണ്ട്.

