മദ്യലഹരിയില്‍ ആഢംബരകാര്‍ ആറുവാഹനങ്ങളെ ഇടിച്ചു : വനിതാ ഡോക്ടര്‍ അറസ്റ്റിൽ


കൊല്ലം : മദ്യലഹരിയില്‍ ആഢംബരകാര്‍ ഓടിച്ച് ആറുവാഹനങ്ങളെ ഇടിച്ച ഡോക്ടര്‍ രശ്മി പിള്ളയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടെ ഇവര്‍ പൊലീസുകാരോടും മാധ്യമപ്രവര്‍ത്തകരോടും തട്ടിക്കയറി. അപകടത്തില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു.

രാത്രി എട്ടോടെ കൊല്ലം പോളയത്തോട് ജംക്‌ഷനിലാണു മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ അപകടമുണ്ടാക്കിയത്. ഇവര്‍ ഓടിച്ചിരുന്ന ആഢംബരകാര്‍ മറ്റുവാഹനങ്ങളിലിടിച്ചു മൂന്നുപേര്‍ക്കു പരുക്കേറ്റു. തുടര്‍ന്നു നാട്ടുകാര്‍ വാഹനം തടഞ്ഞപ്പോള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാതിൽ ലോക്കുചെയ്ത് അകത്തിരുന്ന ഡോക്ടറെ ഏറെപണിപ്പെട്ടാണു പൊലീസ് പുറത്തിറക്കിയത്.

കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരും പിങ്ക് പൊലീസും കാറിന്റെ ഡോര്‍ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. കൊല്ലം ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണു പിന്നീട് ഡോക്ടറെ അറസ്റ്റു ചെയ്തത്. ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. കാറില്‍നിന്നു മൂന്ന് മദ്യക്കുപ്പികൾ പൊലീസ് പിടിച്ചെടുത്തു.

വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയപ്പോള്‍ കാല്‍ നിലത്തുറയ്ക്കാതിരുന്ന ഇവര്‍ പൊലീസുകാരെ അസഭ്യം പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരിന്ന ആണ്‍സുഹൃത്തുക്കള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീടു നിര്‍ബന്ധിച്ചു പൊലീസ് ജീപ്പില്‍ കയറ്റി ട്രാഫിക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed