കൊച്ചി മെട്രോ : ആദ്യമാസം ലഭിച്ചത് 4.62 കോടി
കൊച്ചി : കൊച്ചി മെട്രോയ്ക്ക് ആദ്യമാസം യാത്രാക്കൂലി ഇനത്തില്‍ ലഭിച്ചത് 4,62,27,594 രൂപ. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 പേർ വരെ മെട്രോയില്‍ യാത്ര ചെയ്തു. വെറും 20,000 പേർ യാത്ര ചെയ്ത ദിവസവും ഉണ്ടായിരുന്നുവെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
പ്രതിദിനം ശരാശരി 47,646 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ആയിരുന്നു യാത്രക്കാര്‍ കൂടുതല്‍. മറ്റു ദിവസങ്ങളിലെ ശരാശരി യാത്രക്കാരുടെ എണ്ണം 20,000 ആണ്. യാത്രക്കാരുടെ സഹകരണത്തിനും പ്രോത്സാഹനത്തിനും കെഎംആർഎൽ നന്ദി പറഞ്ഞു. മെട്രോയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിച്ചതിനും കെഎംആർഎൽ നന്ദി അറിയിച്ചിട്ടുണ്ട്.

