നഴ്സുമാരുടെ പ്രശ്നം ഗൗരവമേറിയത് : ആവശ്യമെങ്കിൽ ഇടപെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി


ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്നം ഗൗരവമേറിയതെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഴ്സുമാർക്കു ശമ്പളം നൽകണം. ഇക്കാര്യങ്ങൾ ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും ആവശ്യമെങ്കിൽ ഇതിനായി ചട്ടം രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ലോക്സഭയില്‍ പറഞ്ഞു.

നഴ്സുമാരുടെ ശമ്പള കാര്യത്തിൽ നിര്‍ദേശങ്ങൾ നല്‍കാനായി കേന്ദ്രസര്‍ക്കാർ രണ്ടു സമിതികളെ നിയോഗിച്ചിരുന്നു. നഴ്സുമാരുടെ പ്രശ്നങ്ങളിൽ കേന്ദ്രസര്‍‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആന്‍റോ ആന്‍റണി, കെ.സി വേണുഗോപാല്‍ എന്നിവരാണ് നഴ്സുമാരുടെ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed