ഇരി­ങ്ങാ­ലക്കു­ട പച്ചക്കറി­ ചന്ത ചീ­ഞ്ഞു­ നാ­റു­ന്നു­


ഇരിങ്ങാലക്കു‌‌‌‌‌‌‌‌‌‌‌‌‌‌‌‌ട: രണ്ടാഴ്ചയായി മാലിന്യം നീക്കംചെയ്യാത്തതിനെ തുടർന്ന് പച്ചക്കറി മാലിന്യം ചീഞ്ഞളിഞ്ഞു പച്ചക്കറി മാർക്കറ്റിലേക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയായി. മാർക്കറ്റിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ പുഴുവരിച്ചുതുടങ്ങി. തൊഴിലാളികളും വ്യാപാരികളും പകർച്ചവ്യാധി ഭീഷണിയിലാണ്. മാലിന്യക്കൂന്പാരങ്ങൾക്ക് മുകളിൽ ബ്ലീച്ചിംങ് പൗ‍‍‍‍‍‍‍‍ഡറിട്ടാണു വ്യാപാരികളും തൊഴിലാളികളും മാർക്കറ്റിലിരിക്കുന്നത്. മാർക്കറ്റ് ചീഞ്ഞുനാറാൻ തുടങ്ങിയതോടെ ജനങ്ങളും മാർക്കറ്റിലേക്ക് കടക്കാതായി. 

വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ആവശ്യത്തിന് ജീവനക്കാരും വാഹനങ്ങളും ഇല്ലാത്തതാണ് മാലിന്യനീക്കം ത‌ടസപ്പെടാൻ കാരണമെന്ന് നഗരസഭ പറയുന്നു. നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു ചുമട്ടുതൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മാലിന്യത്തിനു മുകളിൽ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു. 

താൽക്കാലിക ജീവനക്കാരെ നിയമിച്ച് എത്രയും വേഗം മാലിന്യനീക്കം പുനരാരംഭിക്കണമെന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്ത നഗരസഭ അംഗം പി.വി.ശിവകുമാർ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed