ശബരിമലയിലെ സ്ത്രീ പ്രവേശനം: രാഷ്ട്രപതിക്ക് ഭീമഹർജി


കോഴിക്കോട്: യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രപതിക്ക് ഭീമഹ‍ര്‍ജി നല്‍കാനൊരുങ്ങി ശിവസേന. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് ശിവസേന ഒപ്പുശേഖരണമാരംഭിച്ചു.
ശബരിമല തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ രാഷ്ട്രപതിയ്ക്ക് ഭീമഹർജി നൽകാനുള്ള ഒരുക്കത്തിലാണ് ശിവസേന. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും ഒപ്പുശേഖരണം നടത്തുന്നത്.

പരാതി നല്‍കുന്നതിനെ അനുകൂലിച്ച് നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തുന്നത്. ശബരിമലയെ തകർക്കാനുളള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ആചാരനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളെ പൊതു ജന അഭിപ്രായങ്ങളിലൂടെ നേരിടുമെന്നും ശിവസേന ഭാരവാഹികള്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed