പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം; രേഖകൾ ഉടൻ കൈമാറാൻ നിർദേശം
ശാരിക
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം. പരീക്ഷാ രേഖകൾ ഉടൻ ഉദ്യോഗാർത്ഥിക്ക് നൽകണമെന്നാണ് നിർദേശം. രേഖകൾ കൈമാറാൻ വൈകിയതിൽ വിശദീകരണം നൽകാനും കമ്മീഷൻ നിർദേശം നൽകി.
ആസൂത്രണ ബോർഡ് പരീക്ഷയുടെ വിവരങ്ങൾ നൽകാൻ കമ്മീഷൻ ഉത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും നൽകാത്ത സാഹചര്യത്തിലാണ് അന്ത്യശാസനം. രേഖകൾ കൈമാറാത്തത് നിരുത്തരവാദപരം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നും പിഎസ്‌സിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പിഎസ്‌സി ക്രമക്കേട് അന്വേഷണങ്ങളിൽ എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 90ലേറെ പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ പങ്കാളിത്തം സ്ഥിരീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിഎസ്‌സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
േ്ിേ്ി

