തെരുവ് നായ പ്രശ്നത്തിന് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി
ശാരിക l ദേശീയം
ന്യൂഡൽഹി: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിന് സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി അറിയിച്ചു. ഇത്തരം തെരുവുനായകളെ തിട്ടപ്പെടുത്താൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്താമാക്കി. കേരള പത്രപ്രവർത്തക യൂणीയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കും.
ദുർബല വിഭാഗങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിനായി മൂന്നു കേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
sdfsf

