സ്പിരിറ്റ് കേസിൽ ഒന്നാംപ്രതി; പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ഷീബ വിജയൻ
പാലക്കാട് I സ്പിരിറ്റ് കേസിൽ ഒന്നാംപ്രതിയായ പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരുമാട്ടി സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ സ്വഭാവത്തിലുള്ള പ്രവർത്തനം നടത്തിയതിനും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവർത്തിച്ചതിനുമാണ് നടപടിയെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പറഞ്ഞു.
ഇന്നലെ രാത്രിയാണ് ചിറ്റൂർ കമ്പാലത്തറയിൽ നിന്നും 1260 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയത്. ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയാണ് ഹരിദാസ്. ഹരിദാസ് ഒളിവിലാണ്. ഹരിദാസന് സ്പിരിറ്റ് എത്തിച്ചുനൽകിയ മൂന്ന് പേരെ പൊലീസ് ഇന്ന് പിടികൂടി. തിരുവനന്തപുരം സ്വദേശി വാസവചന്ദ്രൻ, കന്യാകുമാരി സ്വദേശി വികാസ് വിജയകുമാർ, ആലപ്പുഴ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ ഹരിദാസന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ാീൂീാീ
