സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി

ഷീബ വിജയൻ
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി. കർണാടക ഹൈകോടതിയുടേതാണ് നടപടി. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമെന്ന് കോടതി പറഞ്ഞു. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് യുവാവ് പരാതി നൽകിയത്. ജസ്റ്റിസ് എസ്. ആർ. കൃഷ്ണ കുമാറിന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2012ൽ സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോൾ ബംഗളൂരുവിൽവെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് പരാതി നൽകിയത്. ബംഗളൂരുവിലെ താജ് ഹോട്ടലിലാണ് പീഡനം നടന്നതെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം നടന്നെന്ന യുവാവ് പറയുന്നതിന് നാല് വർക്ഷത്തിന് ശേഷമാണ് ഹോട്ടൽ നിർമിച്ചത്. പരാതി നൽകാൻ എടുത്ത 12 വർഷത്തെ കാലതാമസവും പൂർണമായും വിശദീകരിക്കപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്
erwqadasdads