ചരക്കുകപ്പലിന് തീപിടിച്ചു ; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു; സംഭവം കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം


ഷീബ വിജയൻ 

കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. അപകടത്തിനു പിന്നാലെ കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹെയ് ലൈൻസ് എന്ന ഫീഡർഷിപ്പിലാണ് തീപിടിത്തമുണ്ടായത്. ഇതിനു പിന്നാലെ കപ്പലിൽ പൊട്ടിത്തെറികളുമുണ്ടായി. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ ഏതാനും പേർ കടലിൽ ചാടിയെന്നും റിപ്പോർട്ടുകളുണ്ട്.

article-image

DSDFSDFSADS

You might also like

Most Viewed