വിദേശത്ത് പരിപാടികളുണ്ട്, ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ വേടന്‍


ഷീബ വിജയൻ

കൊച്ചി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി റാപ്പര്‍ വേടന്‍. വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ടെന്നും പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസ് വേട്ടയാടല്‍ തുടരുകയാണ്. അത് കാര്യമാക്കുന്നില്ലെന്നും വേടന്‍ പറഞ്ഞു.

സാമൂഹ്യമാധ്യമത്തിലൂടെയുള്ള ആക്രമണവും തുടരുന്നു. തമിഴ്‌നാട് എംപി തോല്‍ തിരുമണവാളന്‍ വിളിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതായും വേടന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന തന്റെ അടുത്ത ഗാനത്തെക്കുറിച്ചും റാപ്പര്‍ പ്രതികരിച്ചു. 'ഒരുപാട് റിസര്‍ച്ച് ചെയ്തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ', വേടന്‍ പറഞ്ഞു.

പത്ത് തലയാണ് ഇപ്പോള്‍ പ്രശ്‌നമായിക്കൊണ്ടിരിക്കുന്നത്. പാട്ട് ഇറങ്ങിയാല്‍ തന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് കണ്ടിരുന്നുവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. അടിക്കാന്‍ സമയം ഒരുപാടുണ്ടെന്നും വേടന്‍ പരിഹസിച്ചു.

article-image

CXZASX

You might also like

Most Viewed