നിലമ്പുർ ഉപതെരഞ്ഞെടുപ്പ് ; നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും


ഷീബ വിജയൻ

മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് അവസാനിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ 14 സ്ഥാനാർഥികളാണ് അവശേഷിക്കുന്നത്. ഇതിൽ അവസാന നിമിഷം പി വി അൻവർ പത്രിക പിൻവലിക്കുമോ എന്നാണ് ആകാംക്ഷ. പത്രിക സമർപ്പിച്ച് രണ്ട് ദിവസമായിട്ടും അൻവർ പ്രചരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് വഴിയൊരുക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളിൽ പര്യടനം നടത്തും. മൂത്തേടം പഞ്ചായത്തിലാണ് എം. സ്വരാജിന്‍റെ പര്യടനം.

article-image

asassadd

You might also like

Most Viewed