ഷൈനി വായ്പയെടുത്തത് നോബിയുടെ അച്ഛന്റെ ചികിത്സയ്ക്ക് ; കുടുംബശ്രീ അംഗങ്ങൾ


ഏറ്റുമാനൂരില്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ഷൈനി കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തിരുന്നതായി വിവരം. ഭര്‍തൃവീട്ടിലായിരുന്ന സമയത്ത് അംഗത്വമുണ്ടായിരുന്ന പുലരി കുടുംബശ്രീയില്‍ നിന്നാണ് ഷൈനി വായ്പയെടുത്തത്. മുതലും പലിശയുമായി തുക 1,26,000 ആയി. ഭര്‍തൃപിതാവിന്റെ ചികിത്സയ്ക്കും വീട് പുതുക്കുന്നതിനുമായാണ് ഷൈനി വായ്പയെടുത്തതെന്നും എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ നോബിയും കുടുംബവും തയ്യാറായില്ലെന്നും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ഷൈനി പണം തിരിച്ചടച്ചിരുന്നതായും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. വീട്ടില്‍ നിന്ന് പോയശേഷം പണം അടയ്ക്കാതെയായി. വായ്പ മുടങ്ങിയതോടെ നിക്ഷേപത്തില്‍ നിന്നെടുത്ത് കുടുംബശ്രീ അംഗങ്ങാണ് പണം തിരിച്ചടച്ചത്. നോബിയും കുടുംബവും പണം തിരിച്ചടയ്ക്കില്ലെന്ന് പറഞ്ഞു. ഷൈനിയുടെ പേരിലുള്ള രണ്ട് വാഹനങ്ങളുടെ ഉടമസ്ഥതയും ഇന്‍ഷുറന്‍സും കൈമാറാന്‍ അവര്‍ ഷൈനിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് തിരിച്ചു നല്‍കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് പറഞ്ഞത്. ഇതോടെ ഷൈനി തന്നെ പൊലീസില്‍ പരാതി നല്‍കാന്‍ തങ്ങളോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കി.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

article-image

sadfsdrf

You might also like

  • Straight Forward

Most Viewed