തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കും; പി.വി. അൻവർ


തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്ന് പി.വി. അൻവർ. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സി.പി.എം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥന പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സി.പി.എമ്മിനെ ഭീഷണിപ്പെടുത്തികൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. നിങ്ങൾ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യു.ഡി.എഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതിൽ ഒരു തർക്കവുമില്ല. നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തലക്കേ അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും അൻവർ പറഞ്ഞു.

article-image

SASASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed