തൃശൂരിൽ വൻ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം കവർന്നു


തൃശൂർ പോട്ടയിൽ പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറൽ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം. 15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കിൽ ഉണ്ടായിരുന്നതായാണ് വിവരം. ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്താണ് പട്ടാപകൽ മോഷണമുണ്ടായത്. മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കാബിന്‍റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു. തുടർന്ന് ഇയാൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

article-image

AAZZDDSFDSFDS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed