കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയത; ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ


കരുനാഗപ്പള്ളിയിൽ സിപിഐഎം വിഭാഗീയത. ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തനെതിരെ പ്രതിഷേധിക്കാൻ ഒരു വിഭാഗം പ്രവർത്തകർ. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകരുടെ മാർച്ച്. പി ആർ വസന്തനെ അനുകൂലിക്കുന്ന വിഭാഗം പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫീസിന് മുൻപിൽ തമ്പടിച്ച് നിൽക്കുന്നു.

നീതി കിട്ടാത്തതുകൊണ്ടാണ് ഇത്തരത്തിൽ പ്രതിഷേധവുമായി എത്തിയതെന്ന് വനിതാ നേതാവ് പറഞ്ഞു. നീതി ലഭിക്കണമെന്ന് ഉപരികമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു. കരുനാഗപ്പള്ളിയിലെ പാർട്ടിയെ പാർട്ടിയല്ലാതാക്കിയ ആളാണ് വസന്തനും സംഘവുമെന്ന് പാർട്ടിയംഗം പറഞ്ഞു. സ്വജനപക്ഷപാതമാണ് നടക്കുന്നതെന്ന് വിമർശനം. സംസ്ഥാന കമ്മിറ്റി നേതാക്കൾ ഇതിന് പിന്തുണ നൽകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെയല്ല ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതെന്ന് പ്രവർത്തകർ പറയുന്നു. സേവ് സിപിഐഎം എന്ന പ്ലാക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. വിഷയം സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുന്നു. പ്രശ്ന പരിഹാരത്തിന് ശ്രമം വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം.

article-image

asdasas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed