ദളിത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു: ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കും


പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്‍റ് കെ.എ.സുരേഷ് പാർട്ടി വിട്ടു. ഷാഫി പറന്പിലിന്‍റെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് നടപടി. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. താൻ സിപിഎമ്മിൽ ചേർന്നെന്നും ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും സുരേഷ് പ്രതികരിച്ചു.

അതേസമയം പിരായിരി കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി .ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത്‌ അംഗമാണ് സിതാര. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചിരുന്നു.

article-image

േ്േ്ിേ

You might also like

  • Straight Forward

Most Viewed