ഷുക്കൂറുമായി നല്ല ആത്മബന്ധം, വികാരപരമായി പറഞ്ഞത് ആയിരിക്കാം: ഇ എൻ സുരേഷ് ബാബു


അബ്ദുൾ ഷുക്കൂറുമായി നല്ല ആത്മബന്ധമാണ് ഉള്ളതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. മാധ്യമങ്ങൾ പറഞ്ഞത് മാത്രമാണ് അറിയുക. അബ്‌ദുൽ ഷുക്കൂർ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും വികാരപരമായി പറഞ്ഞത് ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഐഎം. അദ്ദേഹം പാർട്ടി വിടില്ല. ഷുക്കൂറുമായി സംസാരിച്ചിട്ടില്ല. വാർത്തയാക്കുന്നവർക്ക് അതിനനുസരിച്ചുള്ള ലക്ഷ്യം ഉണ്ടായിരിക്കാം. ഏകാധിപതി ആയി ആരോടും പെരുമാറിയിട്ടില്ലെന്നും ഷുക്കൂർ തെറ്റ് ചെയ്യുകയോ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണിച്ചു തരാം എന്ന് ആരോടും പറഞ്ഞിട്ടില്ല. ശത്രുക്കളോട് പോലും പറയാത്ത കാര്യമാണത്. അബ്‌ദുൽ ഷുക്കൂർ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി തന്നെ ഉണ്ടായിരുന്നുവെന്നും സുരേഷ് ബാബു വ്യക്തമാക്കി.

നേരത്തെ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചിരുന്നു. ആത്മാ‍ർത്ഥമായി പ്രവ‍ർത്തിച്ച ആളാണ് താൻ. ഒരു ചവിട്ടിത്താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേത‍ൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ പറഞ്ഞിരുന്നു.

article-image

adeqsqw

You might also like

  • Straight Forward

Most Viewed