റമ്പൂട്ടാൻ തൊണ്ടയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു


വീട്ടില്‍ പൂജയ്ക്ക് വച്ചിരുന്ന റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കരവാരം സ്വദേശി അനേഷ് സുധാകരന്‍റെ മകന്‍ ആദവ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പൂജയ്ക്ക് വച്ചിരുന്ന റമ്പൂട്ടാൻ പുറംതോടോടെ കുഞ്ഞ് വിഴുങ്ങുകയായിരുന്നു. ഉടനെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തിരുന്നു. ശ്വാസം ലഭിക്കാതെ വന്നതോടെ പിന്നീട് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു.

 

article-image

ey5yrrtrtuurt

You might also like

  • Straight Forward

Most Viewed