ആം ആദ്മി പാർട്ടി നേതാവ് ആതിഷി ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


ആം ആദ്മി പാർട്ടി നേതാവ് ആതിഷി ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ രാജിവെച്ച ഒഴിവിലേക്കാണ് ആതിഷി അധികാരമേറ്റത്. ഡൽഹി മുഖ്യമന്ത്രിയാകുന്ന പ്രായം കുറഞ്ഞ നേതാവാണ് 43കാരിയായ ആതിഷി. ആതിഷിയിലൂടെ ഡൽഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിച്ചിരിക്കുന്നത്. മുകേഷ് അഹ്ലാവത്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, കെലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഇതിൽ മുകേഷ് അഹ്ലാവത് ഒഴികെയുള്ളവർ കെജ്രിവാൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. പുതിയ സർക്കാർ അടുത്തയാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കണം. സത്യപ്രതിജ്ഞക്ക് മുമ്പ് പുതിയ മന്ത്രിമാർക്കൊപ്പം ആതിഷി കെജ്രിവാളിനെ സന്ദർശിച്ചിരുന്നു.

article-image

DESFDSFDF

You might also like

  • Straight Forward

Most Viewed