ഗർഭിണി തൂങ്ങിമരിച്ച സംഭവം; നെറ്റിയിൽ ആഴത്തിലുള്ള മുറിവ്, ദുരൂഹതയുണ്ടെന്ന് കുടുംബം


ഗര്‍ഭിണി സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കടയ്ക്കല്‍ കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മന്‍സില്‍ ഫാത്തിമ (22) ആണ് മരിച്ചത്.

പുതുക്കോട് ചെറുകാടുള്ള വാടകവീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഫാത്തിമ. ഭര്‍ത്താവുമായി പിണങ്ങിയ ഫാത്തിമ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്.

ഇടപ്പണ്ണ സ്വദേശിയായ ദീപുവാണ് ഫാത്തിമയുടെ സുഹൃത്ത്. ഇയാള്‍ക്ക് ആദ്യവിവാഹത്തില്‍ അഞ്ച് വയസ്സുള്ള കുട്ടിയുണ്ട്. . കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

article-image

sdfgfgffg

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed