ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലിറങ്ങില്ല, ആക്രിയാക്കും ; മോട്ടോർ വകുപ്പ്


ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് നീക്കം. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.

മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനമാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്. സീറ്റ് ബെൽറ്റിടാതെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ച ആകാശ് തില്ലങ്കേരി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് വിഷയം ചർച്ചയാകുന്നത്. ഇതേ വാഹനത്തിന് നേരത്തെ മൂന്ന് തവണ കേരള മോട്ടോർ വകുപ്പ് പിഴയിട്ടിരുന്നു. ഇന്ത്യൻ ആർമിയിൽ നിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ് ഇത്. വാഹനത്തിന്റെ വലിപ്പം വരെ കുറച്ചു, ഇത് സുരക്ഷാ ഭീഷണിയാണ്, ആറ് സീറ്റുള്ള വാഹനം മൂന്ന് സീറ്റാക്കി മാറ്റിയതിനെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

You might also like

  • Straight Forward

Most Viewed