എകെജി സെന്റർ‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ


എകെജി സെന്റർ‍ ആക്രമിച്ച കേസിൽ‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ‍ ഷാജഹാൻ അറസ്റ്റിൽ‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയാണ് സുഹൈൽ‍. രണ്ട് വർഷമായി ഇയാൾ ഒളിവിലാണ്. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടർ‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നൽ‍കിയിരുന്നു. വിദേശത്തായിരുന്ന സുഹൈൽ ഇന്ന് പുലർ‍ച്ചെ‍ ഡൽ‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഡൽ‍ഹി വിമാനത്താവളത്തിൽ‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. 

 തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. പടക്കം എറിയാന്‍ നിർ‍ദേശം നൽ‍കിയത് നിർ‍ദേശം നൽ‍കിയത് സുഹൈൽ‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ‍. കെ സുധാകരന്റെ അടുത്ത അനുയായി ആണ് പ്രതി.

article-image

ിരിരപി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed