എം ഷാജിര്‍ കമ്മീഷന്‍ അടിക്കുന്ന ചെയര്‍മാന്‍; മനുവിന്‍റെ ആരോപണം ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ്


യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജിറിനെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു കമ്മീഷന്‍ അടിക്കുന്ന ചെയര്‍മാനായി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാറി. ഷാജിറിന്റ പങ്കില്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ മുന്‍ അംഗമായ മനു തോമസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഷുഹൈബ് വധക്കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒഞ്ചിയത്തേയും എടയന്നൂരിലേയും കൊലപാതകങ്ങള്‍ പാര്‍ട്ടി സ്‌പോണ്‍സേര്‍ഡ് ആണെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നും മനുതോമസ് വെളിപ്പെടുത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് ആരോപിച്ചിരുന്നു.

article-image

dfdsdfadsadse

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed