കോട്ടയത്ത് നിന്ന് കാണാതായ എസ്ഐ തിരിച്ചെത്തി


കോട്ടയത്ത് നിന്ന് കാണാതായ എസ്ഐ തിരിച്ചെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഗ്രേഡ് എസ്‌ഐ രാജേഷ് ആണ് തിരിച്ചെത്തിയത്. രാവിലെ മടങ്ങിയെത്തിയ ഇയാൾ‍ ജോലിയിൽ‍ പ്രവേശിക്കുകയായിരുന്നു. 

മാനസിക സമ്മർദ്ദം കാരണം മാറി നിൽക്കുകയായിരുന്നു എന്നാണ് രാജേഷ് നൽകിയിരിക്കുന്ന മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാജേഷിനെ കാണാതാവുകയായിരുന്നു. ഞായറാഴ്ചയാണ് ഇയാളെ കാണാനില്ലെന്ന് കാട്ടി കുടുംബം അയർ‍ക്കുന്നം പോലീസ് സ്‌റ്റേഷനിൽ‍ പരാതി നൽ‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ‍ തിരിച്ചെത്തിയത്.

article-image

്േിു്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed