കുവൈറ്റ് തീപിടുത്തം: പരുക്കേറ്റ ഒരാൾ കൂടി മരിച്ചു; മരണം 50 ആയി
കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
dfrfg