കാസർഗോഡ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു


കാസർഗോഡ് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഓപ്പോ A5s സീരിസിൽ ഉൾപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈക്കും കാലിലും പൊള്ളലേറ്റു.

കള്ളാറിൽ ക്രൗൺ സ്‌പോർട് ആൻഡ് സൈക്കിൾ എന്ന സ്ഥാപനം നടത്തുകയാണ് പ്രജിൽ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിൽമാത്യുവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്തെങ്കിലും പൊട്ടിത്തെറിച്ചു. ഫോൺ പൂർണമായും കത്തിയ നിലയിലാണ്. കൈക്കും കാലിനും പൊള്ളലേറ്റ പ്രജിൽ മാത്യു ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.

article-image

tjtjjjhuhr

You might also like

  • Straight Forward

Most Viewed