മ്യാൻമറിലെ മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി


മ്യാൻമറിലെ മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി. ഉഷ്ണതരംഗത്തെത്തുടർന്നാണ് നടപടി. കൊടും ചൂടിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ് എഴുപത്തിയെട്ടുകാരിയായ സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റിയത്. ജയിലിൽ സൂ ചിയുടെ ആരോഗ്യനില തീർത്തും മോശമായിരുന്നു.  

2021 ഫെബ്രുവരിയിലാണു സൂ ചിയെ സൈന്യം തടവിലാക്കിയത്. 27 വർഷത്തെ തടവിനാണ് സൂ ചിയെ ശിക്ഷിച്ചിരിക്കുന്നത്. മുൻ പ്രസിഡന്‍റ് വിൻ മിയിന്‍റിനെയും ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി. മ്യാൻമറിലെ പരന്പരാഗത പുതുവർഷ അവധിയുടെ ഭാഗമായി ഇന്നലെ 3,000 തടവുകാരെ വിട്ടയച്ചു.

article-image

െംമെമ

You might also like

Most Viewed