മാസപ്പടിയിൽ ഇ.ഡി അന്വേഷണം: തുടർ നടപടികളിലേക്ക് കടന്ന് ഇഡി; ECIR രജിസ്റ്റർ ചെയ്തു


മസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി. കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്.

പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. കൊള്ള നടന്നതാണെന്നും കൃത്യയമായ രേഖകളുണ്ടെന്നും ഷോൺ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

article-image

saadsasads

You might also like

Most Viewed