നേപ്പാളിൽ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ‍ വിശ്വാസവോട്ട്‌ നേടി


നേപ്പാൾ പാർലമെന്റിൽ വിശ്വാസവോട്ട്‌ നേടി  പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ. കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ  മാവോയിസ്റ്റ്‌ സെന്റർ നേതാവായ പ്രചണ്ഡയ്ക്ക്‌  275 അംഗ പ്രതിനിധി സഭയിൽ 157 പേരുടെ പിന്തുണ ലഭിച്ചു. 

138 വോട്ടാണ്‌ വിശ്വാസ പ്രമേയം പാസാകാൻ ആവശ്യം. നേപ്പാളി കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതിന്‌ ദിവസങ്ങൾക്കുശേഷമാണ്‌ വിശ്വാസ വോട്ടെടുപ്പ്‌. ഒന്നര വർഷത്തിനിടെ ഇത്‌ മൂന്നാം തവണയാണ്‌ പ്രചണ്ഡ വിശ്വാസവോട്ട്‌ തേടുന്നത്‌. മുൻ പ്രധാനമന്ത്രി കെപി ഒലിയുടെ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ യുണിഫെഡ്‌ മാർക്‌സിസ്റ്റ്‌−ലെനിനിസ്റ്റ്‌ പാർടിയുമായാണ്‌ നിലവിൽ സഖ്യം.

article-image

sdfsdf

You might also like

  • Straight Forward

Most Viewed