ന്യൂസിലൻഡിലെ മുൻ പ്രധാനമന്ത്രി ജസിൻഡ ആർഡേണും ദീർഘകാല പങ്കാളി ക്ലാർക്ക് ഗേഫോർഡും വിവാഹിതരായി


ന്യൂസിലൻഡിലെ മുൻ പ്രധാനമന്ത്രി ജസിൻഡ ആർഡേണും ദീർഘകാല പങ്കാളി ക്ലാർക്ക് ഗേഫോർഡും വിവാഹിതരായി. വടക്കൻ ന്യൂസിലൻഡിലെ ഹ്വാക്സ് ബേയിലായിരുന്നു ചടങ്ങുകൾ. നാല്പത്തിമൂന്നുകാരിയായ ആർഡേണും നാല്പത്തേഴുകാരനായ ഗേഫോർഡും 2012 മുതൽ ഒരുമിച്ചു ജീവിക്കുന്നതാണ്. 2019 മേയിൽ വിവാഹനിശ്ചയം നടത്തി. 

2022 ആദ്യം വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. 2017 മുതൽ പ്രധാനമന്ത്രിയായിരുന്ന ആർഡേൺ കുടുംബത്തൊടൊപ്പം സമയം ചെലഴിക്കാനായി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ രാജിവയ്ക്കുകയായിരുന്നു. അധികാരത്തിലിരിക്കേ കുഞ്ഞിനു ജന്മം നല്കിയ രണ്ടാമത്തെ വനിതയാണ്.

article-image

sdgds

You might also like

Most Viewed