മഹാകവി കുമാരനാശാന്റെ ഓര്‍മകള്‍ക്ക് നൂറുവര്‍ഷം


മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കം കുറിച്ച മഹാകവി കുമാരനാശാന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് നൂറുവര്‍ഷം. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ എക്കാലവും നിലകൊണ്ടിരുന്നു. നളിനിയും ലീലയും ചിന്താവിഷ്ടയായ സീതയും വീണുപൂവുമെല്ലാം മലയാളിക്ക് സമ്മാനിച്ച കുമാരനാശാന്‍ ഖണ്ഡകാവ്യങ്ങള്‍ മാത്രം എഴുതിയാണ് മഹാകവിപ്പട്ടം സ്വന്തമാക്കിയത്.

കുമാരനാശാന്റെ ജീവിതം ആരംഭിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ്. കൗമാരകാലം വരെ കായിക്കരയും അവിടുത്തെ മനുഷ്യരുമാണ് ആശാനെ പരുവപ്പെടുത്തിയത്. കയറും കൃഷിയും മത്സ്യബന്ധനവും കൊണ്ട് ഉപജീവനം നടത്തിയ ദേശത്തെ മനുഷ്യര്‍ മഹാകവിയായ കുമാരനാശാനെ അടയാളപ്പടുത്തുന്നത് ഒരു സ്മാരകത്തിന്റെ രൂപത്തിലാണ്. കാളിയമ്മയും-നാരായണനും കണ്മണി പോലെ പോറ്റിയ കുമാരന്‍ മലയാള ദേശത്തിന്റെ മനം കവര്‍ന്നു.1873 ഏപ്രില്‍ 12 നു ആ ചരിത്രം കായിക്കരയില്‍ പിറന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാന്റെ വിദ്യഭ്യാസ ജീവിതം ആരംഭിക്കുന്നതും ഈ മണ്ണിലാണ്. ഇരുപതാം വയസ്സില്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി കുമാരനാശാന്‍.
1924 ജനുവരി 26ന് തന്റെ അമ്പത്തൊന്നാം വയസില്‍ പല്ലനയാറ്റില്‍ ബോട്ട് മുങ്ങിയാണ് കുമാരനാശാന്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നത്.

article-image

saddssddsaads

You might also like

Most Viewed