ഗസ്സയിലെ വംശഹത്യ തടയുന്നതിൽ പരാജയപ്പെട്ടു; ജോ ബൈഡനെതിരെ സംയുക്ത ഹർജി

ഗസ്സയിലെ വംശഹത്യ തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർക്കെതിരെ സംയുക്തമായി ഹരജി ഫയൽ ചെയ്തു. ന്യൂയോർക്ക് ആസ്ഥാനമായുള്ള നിയമ അഭിഭാഷക സംഘടനയായ സെന്‍റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്‌സ് ആണ് കാലിഫോർണിയ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിലാണ് ഹരജി നൽകിയത്. അൽ−ഹഖ്, ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്‍റർനാഷണൽ എന്നിവയുൾപ്പെടെ നിരവധി ഫലസ്തീൻ ഗ്രൂപ്പുകൾക്ക് വേണ്ടി കൊണ്ടുവന്ന പരാതി, ഗസ്സയിലെ ഫലസ്തീൻ ജനതയുടെ വംശഹത്യ ഇതുവരെ സാധ്യമായത് നിരുപാധിക പിന്തുണ നൽകിയതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നു. ”ഇസ്രായേലിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും ഏറ്റവും ശക്തമായ പിന്തുണ കൊടുക്കുന്ന വലിയ തോതിൽ സൈനിക സഹായം നൽകുന്ന ഏറ്റവും വലിയ ദാതാവ് എന്ന നിലയിലും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യുഎസ് വിദേശ സഹായം ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന രാജ്യം എന്ന നിലയിലും അമേരിക്കയ്ക്ക് ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താന്‍ നിരവധി മാർഗങ്ങളുണ്ട്. ഇസ്രായേൽ ഉദ്യോഗസ്ഥർ ഇപ്പോൾ ഗസ്സയിൽ ഫലസ്തീൻ ജനതയ്‌ക്കെതിരെ വംശഹത്യ നടത്തുകയാണ.” ഹരജിയിൽ പറയുന്നു. “ഫലസ്തീന്‍ ജനതയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം വളരെ വ്യക്തമായിരിക്കുമ്പോൾ തന്നെ കഴിഞ്ഞ അഞ്ചാഴ്ചയായി, പ്രസിഡന്‍റ് ബൈഡനും സെക്രട്ടറിമാരായ ബ്ലിങ്കനും ഓസ്റ്റിനും തോളോട് തോൾ ചേർന്ന് ഇസ്രായേലിനൊപ്പം നിൽക്കുന്നു . കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയകേന്ദ്രമായ ആശുപത്രികൾ പോലും ബോംബാക്രമണത്തിന് ഇരയായി. 2.2 ദശലക്ഷം ആളുകൾക്ക് ജീവിതത്തിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്ന സമ്പൂർണ ഉപരോധത്തിനും അടച്ചുപൂട്ടലിനും കാരണമായി. അവർ ഇസ്രായേലിന്‍റെ വംശഹത്യ പ്രചാരണത്തിന് സൈനികവും രാഷ്ട്രീയവുമായ പിന്തുണ നൽകുന്നത് തുടർന്നു.’’ സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്‌സിലെ മുതിർന്ന അഭിഭാഷക കാതറിൻ ഗല്ലഗെർ പ്രസ്താവനയിൽ പറഞ്ഞു.
വംശഹത്യ തടയാൻ യുണൈറ്റഡ് സ്റ്റേറ്റ്സിന് വ്യക്തവും നിർബന്ധിതവുമായ ബാധ്യതയുണ്ട്. ഈ ഭീകരത അവസാനിപ്പിക്കാൻ തങ്ങളുടെ ശക്തി ഉപയോഗിക്കാനുള്ള നിയമപരവും ധാർമ്മികവുമായ കടമ നിറവേറ്റുന്നതിൽ അവർ പരാജയപ്പെട്ടു. അവർ അങ്ങനെ ചെയ്യണം, ”ഗല്ലഘർ കൂട്ടിച്ചേർത്തു.
ffds