അയർലന്‍ഡിലെ കോർക്കിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചനിലയിൽ
അയർലന്‍ഡിലെ കോർക്കിൽ മലയാളി യുവതിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ദീപ(38)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് റിജിനെ(41) പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇവർക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ദീപയുടെ കുടുംബം ലെയ്സൺ ഓഫീസറെ നിയോഗിച്ചു.
hcgh

